പയ്യോളി: സി.പി.എം പള്ളിക്കര നോർത്ത് ബ്രാഞ്ച് അംഗം തൊടുവയിൽ ഭാസ്കരൻ (70) നിര്യാതനായി. സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം, പള്ളിക്കര നോർത്ത് ബ്രാഞ്ച് സെക്രട്ടറി, അകലാപുഴ കോൾ നിലം സഹകരണ സംഘം ഓണററി സെക്രട്ടറി, തിക്കോടി ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറൽ കോഓപറേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ്, കെ.എസ്.കെ.ടി.യു പയ്യോളി ഏരിയ ജോയന്റ് സെക്രട്ടറി, തിക്കോടി പഞ്ചായത്ത് സെക്രട്ടറി, പള്ളിക്കര മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൗമിനി. മക്കൾ: സനൽകുമാർ (ദുബൈ), ബബിത. മരുമക്കൾ: പ്രിയങ്ക (കോട്ടക്കൽ), സജീവൻ (മേപ്പയൂർ). സഹോദരങ്ങൾ: കമല (തിക്കോടി), നാണു (വയനാട്), ടി. നാരായണൻ (അക്ഷര ആർട്സ് കോളജ് പെരുമാൾപുരം), രാജീവൻ, അശോക് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.