ഇരിട്ടി: വിളമന ഗാന്ധിനഗറിലെ പാക്കഞ്ഞി വീട്ടിൽ മഹേഷ് കുമാർ (50) നിര്യാതനായി.
ഗുജറാത്തിൽ സ്കൂൾ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഗോപാലൻ നായർ.
മാതാവ്: ശാന്ത. ഭാര്യ: ഹർഷ എം. നമ്പ്യാർ. മകൾ: മാളവിക. സഹോദരങ്ങൾ: മനോഹരൻ (സൂറത്ത്), വസന്ത (ശ്രീകണ്ഠപുരം), മന്മഥൻ (കോഴിക്കോട് സർവകലാശാല), മനോജ് കുമാർ (മുംബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.