ചങ്ങരംകുളം: ചിയ്യാനൂരിലെ കോട്ടേല വളപ്പിൽ ഹൈദ്രോസ് (കുഞ്ഞുമോൻ-65) നിര്യാതനായി. വർഷങ്ങളായി ആലങ്കോട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇറച്ചിക്കട നടത്തിയിരുന്നു. ഭാര്യ: ജമീല. മക്കൾ: നസീറ, റജീന, നാസർ. മരുമക്കൾ: റഫീഖ്, ഗഫൂർ, ഫർസാന.