കോഴിക്കോട്: ചെറിയ ഇടിയാനം വീട്ടിൽ സി.ഇ.വി. അബ്ദുറഹിമാൻ (70) കുണ്ടുങ്ങൽ പുതിയ സ്രാങ്കിന്റകത്ത് നിര്യാതനായി. പരേതരായ മൊയ്തീൻ വീട്ടിൽ അഹമ്മദ് കോയയുടെയും സി.ഇ.വി ആയിശബിയുടെയും (ചെറിയകം) മകനാണ്. കുണ്ടുങ്ങൽ റെസിഡന്റ്സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: പരേതയായ പുതിയ സ്രാങ്കിന്റകം സെറീന. മക്കൾ: അഹമ്മദ് റാമീസ് (അൽ-ഹിന്ദ്), ഇർഫാൻ (ആഷ്ടൽ), ജസീം (ഖത്തർ). മരുമക്കൾ: പുതിയ തോപ്പിലകം വഫ ഹനീഫ, പുതിയ മാളിയേക്കൽ റീം, ചെറിയ ഒറ്റയിൽ ഫാത്തിമ സഹ്റ. സഹോദരങ്ങൾ: സി.ഇ.വി. ആലിക്കോയ, ആമിനബി, അസ്മാബി (കുഞ്ഞ), സഫിയ (ബീവി), പരേതനായ ആറ്റക്കോയ.