ശ്രീകണ്ഠപുരം: ചെമ്പേരി മണ്ണംകുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ മണിമല മൈക്കിൾ (മിനിയാചേട്ടൻ-92) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കോട്ടയം കാഞ്ഞിരപ്പള്ളി കറുകപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: ജോയി, മേഴ്സി, സിസ്റ്റർ നിസ്തുല എം.എസ്.ജെ (റാഞ്ചി), ഷേർലി, ബീന, ലൗലി. മരുമക്കൾ: ഷീല (കീഴ്പ്പള്ളി), രാജു (മാനന്തവാടി), ജോബി (കുറ്റിപ്പുഴ), വർക്കിച്ചൻ (മണ്ടളം), ബേബിച്ചൻ (ബദിയഡുക്ക). സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെമ്പേരി ലൂർദ് മാത ബസിലിക്കയിൽ.