അഞ്ചരക്കണ്ടി: കാവിന്മൂല പുതിയേരിച്ചാലിൽ എൻ.സി. അബ്ദുൽ ഖാദർ ഹാജി (72) നിര്യാതനായി. അഞ്ചരക്കണ്ടിയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ കൾചറൽ ഫോറം ഏരിയ കമ്മിറ്റി അംഗം, സി.പി.എം മുൻ അഞ്ചരക്കണ്ടി ലോക്കൽ കമ്മിറ്റി അംഗം, മുൻ അഞ്ചരക്കണ്ടി പഞ്ചായത്ത് അംഗം, അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ, പബ്ലിക് വെൽഫയർ സൊസൈറ്റി മുൻ ഡയറക്ടർ, അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി മാനേജിങ് കമ്മിറ്റി അംഗം, സീത്തയിൽ പൊയിൽ ജുമാ മസ്ജിദ് പ്രസിഡൻറ്, കാവിന്മൂല ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: ജസീന, ഷാനിൽ, ഷമീർ, ഷംഷീർ. മരുമക്കൾ: ഷഫീക്ക് ആദിരാജ, നസീമ, അസ്ന (വേങ്ങാട്), ഷാനിബ (കാഞ്ഞിരോട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കണ്ടി ഖബർസ്ഥാനിൽ.