അഴീക്കോട്: വൻകുളത്ത് വയൽ ഗ്രാമപഞ്ചായത്തിന് സമീപം പി.വി. ശങ്കരൻ മാസ്റ്റർ (87) നിര്യാതനായി. സി.പി.എം മുൻ അഴീക്കോട് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.ടി.എ ജില്ല പ്രസിഡന്റ്, പെൻഷനേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗം, ദേശീയ വായനശാല ഭാരവാഹി, ഗ്രന്ഥശാല സംഘം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വസന്ത മാണിക്കോത്ത്. മക്കൾ: മുകേഷ്, മനീഷ, നിഷ, രാകേഷ്. മരുമക്കൾ: സുമ, എം.വി. രാജീവൻ, സൗമ്യ പരേതനായ ശ്രീനിവാസൻ. സഹോദരങ്ങൾ: പരേതരായ ദാമോദരൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ചന്ദ്രമതിയമ്മ, പത്മനാഭൻ നമ്പ്യാർ, ലീലാവതി.