പഴയങ്ങാടി: പുതിയങ്ങാടി കുഞ്ഞിപള്ളിക്ക് സമീപത്തെ ഇട്ടോൽ അബ്ദുൽ സത്താർ (65) നിര്യാതനായി. പഴയങ്ങാടി സ്വദേശിയാണ്. പഴയങ്ങാടി ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി, മാടായിപ്പള്ളി ജമാഅത്ത് കമ്മിറ്റി അംഗം, എം.ഇ.സി.എ സ്കൂൾ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: എ.വി. ഹഫ്സത്ത്. മക്കൾ: ആഫിസ് (അബൂദബി), ഹന്ന, അഫിദ, ഹാനി. മരുമക്കൾ: മിൻഹാജ് (ദുബൈ), ഫർഹാൻ (കുവൈത്ത്), സുമയ്യ. സഹോദരങ്ങൾ: ഫാത്തിബി, മുനീറ, സൈബുന്നിസ്സ, സൗദ, സുബൈദ, സെറീന, ഫരീദ.