തൃക്കരിപ്പൂർ: പരേതനായ നങ്ങാരത്ത് കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ വടക്കുമ്പാട് റജിലത്ത് മൻസിലിൽ കവ്വായിക്കാരത്തി മറിയുമ്മ (75) നിര്യാതയായി. പരേതരായ പി. മുഹമ്മദ് ഹാജിയുടെയും കവ്വായിക്കാരത്തി സാറ ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: മുഹമ്മദ്, ഹാഷിം (ഇരുവരും ദുബൈ), ഇസ്മായിൽ (സുരേഷ് ഡക്കറേഷൻ, നടക്കാവ്), റംലത്ത്, റജിലത്ത്. മരുമക്കൾ: ഫാരിസ പടന്ന, റസീന നീലേശ്വരം, ഫിറോസ്ന, ഇബ്രാഹിം പഴയങ്ങാടി, കബീർ. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുൽ ഖാദർ, സിദ്ദീഖ് (വൈസ് പ്രസിഡന്റ്, ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എംസി.സി), അലിയുമ്മ, കദീജ, ആയിഷ, പരേതയായ കുഞ്ഞാമി.