കാടാമ്പുഴ: പറപ്പൂർ മാട്ടിൽ സൈതലവി ഹാജി (കുഞ്ഞാപ്പ ഹാജി-82) നിര്യാതനായി. പറപ്പൂർ മഹല്ല് വർക്കിങ് പ്രസിഡന്റായിരുന്നു. ദീർഘകാലം മഹല്ല് ജനറൽ സെക്രട്ടറിയായിരുന്നു.
മാറാക്കര പഞ്ചായത്ത് മുൻ അംഗം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ്, സ്വതന്ത്ര കർഷകസംഘം മണ്ഡലം ഭാരവാഹി എന്നീ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യമാർ: ഇയ്യാത്തുമ്മ, പരേതയായ നഫീസ. മക്കൾ: സലാം, മൈമൂന, മുസ്തഫ, റംല, റജീന, നസീമ. മരുമക്കൾ: ബിയ്യുമ്മു, അസീസ്, സുലൈഖ, അബ്ബാസലി, നസീർ, ശംസുദ്ദീൻ.