കുറ്റ്യാടി: അടുക്കത്ത് തോട്ടുകോവുമ്മൽ കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (86) നിര്യാതനായി. അടുക്കത്ത് എം.എ.എം.എൽ.പി സ്കൂൾ, എം.എ.എം.യു.പിസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഡോ. കെ.സി. മോഹൻകുമാർ(അസോ. പ്രഫ. എം.എം.സി മെഡിക്കൽ കോളജ് ഉള്ളിയേരി), കെ.സി. സുരേഷ് കുമാർ (ബയോ മെഡിക്കൽ എൻജിനീയർ), മല്ലിക, ഇന്ദിര, സുമതി (പ്രധാനാധ്യാപിക എം.എ.എം.യു.പി സ്കൂൾ അടുക്കത്ത്). മരുമക്കൾ: ബാലൻ മാസ്റ്റർ, ഡോ. ബാബു, ഡോ. ബിന്ദു, ഷൈജ, പരേതനായ സുധാകരൻ മാസ്റ്റർ. സഹോദരങ്ങൾ: നാണു (കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), കൃഷ്ണൻ (റിട്ട. അധ്യാപകൻ), ദേവി, പരേതരായ കുഞ്ഞിരാമൻ, ബാലൻ, കല്യാണി.