വേളം: പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ചേരാപുരം മഹല്ല് കമ്മിറ്റി ട്രഷററുമായ പൂളക്കൂലിലെ വലിയ പറമ്പിൽ അബ്ദുല്ല ഹാജി (65) നിര്യാതനായി. പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്, ചേരാപുരം ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗം, ശിഹാബ്തങ്ങൾ റിലീഫ് സെൽ അംഗം, ബഹ്റൈൻ ചേരാപുരം റിലീഫ് സെൽ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ :റാഷിദ് (ദുബൈ), റഷീദ.മരുമക്കൾ:കപ്പറമ്പത്ത് മുഹമ്മദ് (കീഴൽ), ശബാന (തിരുവള്ളൂർ). സഹോദരങ്ങൾ. അമ്മത്, ഹമീദ്, അഷറഫ്(കെ.എം.സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി), ജലീൽ (പ്രസിഡന്റ് കെ.എം.സി.സി ബഹ്റൈൻ വേളം പഞ്ചായത്ത്), അയിശ, സൈനബ, നഫീസ.