വൈലത്തൂർ: പൊന്മുണ്ടം ഇട്ടിലാക്കൽ സ്വദേശി വരിക്കോട്ടിൽ മുഹമ്മദ് (82) നിര്യാതനായി. ഇട്ടിലാക്കൽ എ.എം.എൽ.പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇട്ടിലാക്കൽ മസ്ജിദുൽ മുജാഹിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി, പൊന്മുണ്ടം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കെ.എൻ.എം മർകസു ദഅവ ശാഖ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വൈലത്തൂരിലെ റംലത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആപ്പിൾ നെറ്റ് ഐ.ടി സൊല്യൂഷന്റെയും ഉടമയാണ്.
ഭാര്യ: ഫാത്തിമ. മക്കൾ: അനസ് ബാബു, യൂനുസ്, മൻസൂർ, യാസിൻ അഷ്റഫ്, നസീർ, റംല രണ്ടത്താണി, ലൈല രണ്ടത്താണി. മരുമക്കൾ: അബ്ദുൽ അസീസ് രണ്ടത്താണി, നൂറുൽ അമീൻ രണ്ടത്താണി, സമീറ, ഷക്കീല, ഷബാന, സിത്താര പർവീൻ, ഷഫീല.