പാട്ടയം: പാട്ടയം നൂർ മഹലിൽ താമസിക്കുന്ന പാവനൂർ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ സി.കെ. മൂസ (85) നിര്യാതനായി. നാറാത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിതാവ്: പരേതനായ സൂപ്പി. മാതാവ്: പാത്തുട്ടി. ഭാര്യ: കെ. ആയിഷ. മക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് ഷഫീഖ്, സുമയ്യ. മരുമക്കൾ: അബ്ദുൽ സലാം കോറോത്ത്, ഫാസില (അധ്യാപിക, ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ), നജ്മ മടക്കര. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ആസിയ, പരേതരായ ഇബ്രാഹിം, അബ്ദുല്ല, ഖദീജ, ആമിന.