കോഴിക്കോട്: പയ്യാനക്കൽ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ കമ്മുക്കകം മൂസക്കോയ മാസ്റ്റർ (76) പടന്നപ്പള്ളിക്ക് സമീപമുള്ള എഴുത്തച്ഛൻകണ്ടി പറമ്പിലെ ‘സഫാസ്’ (നന്മ റസിഡന്റ്സ്- No.6) വസതിയിൽ നിര്യാതനായി. പരേതരായ അഹമ്മദ് കോയ മാസ്റ്ററുടെയും ഉമ്മാച്ചബിയുടെയും മകനാണ്.
ഭാര്യ: തോട്ടത്ത് സൈനബി. മകൾ: ടി. സഫ. മരുമകൻ: ഒജിന്റകം അബ്ദുൽ ജെയ്സ് (ഷാർജ). സഹോദരങ്ങൾ: ആലിക്കോയ, കദീശ, ശംസുദ്ദീൻ, ഉമ്മർ ഫാറൂഖ് (റിട്ട. റീജനൽ മാനേജർ, മാധ്യമം), പരേതരായ ഇമ്പിച്ചാമിനബി, അബ്ദുറഹിമാൻ (എച്ച്.എം.ടി).(മുൻ കൗൺസിലർ കെ.പി. അബ്ദുല്ലക്കോയയുടെ ഭാര്യാസഹോദരിയുടെ ഭർത്താവാണ്).