കോട്ടപ്പള്ളി: സി.പി. ബാലൻ (93) നിര്യാതനായി. സി.പി.എം തിരുവള്ളൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം മുൻ ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ: അഡ്വ. സി.പി. പ്രേം ഭാസ് ബാബു, പ്രേംജി നാഥ്, പ്രവി മിത്ര, പ്രസീന. മരുമക്കൾ: സുനീതി (അരൂർ), സജില (ചൊക്ലി), ശ്രീജ (കീഴരിയൂർ), എം.കെ. രാജൻ മാസ്റ്റർ (കൂട്ടങ്ങാരം), പരേതയായ റീന. സഹോദരങ്ങൾ: ശാരദ (അരൂർ), ശാന്ത (കുറ്റ്യാടി), കമല (ചെമ്മരത്തൂർ), വാസു (പുറമേരി), പരേതരായ നാണി, ലക്ഷ്മിക്കുട്ടി, ദേവി.