മുക്കം: മണാംകുന്നൻ എം.കെ. ബഷീർ ഹാജി (58) നിര്യാതനായി. മുക്കം സ്വാദ് ടീ ഷോപ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി അംഗവും മുക്കം മുസ്ലിം ഓർഫനേജ് പ്രവർത്തക സമിതി അംഗവും താഴക്കോട് ജുമാ മസ്ജിദ് കമ്മിറ്റി പ്രവർത്തക സമിതി അംഗവുമാണ്. മുക്കത്തെ ആദ്യകാല വ്യാപാരികളിൽ ഒരാളായ മണാംകുന്നൻ ഹുസ്സൻ ഹാജിയുടെ മകനാണ്. ഭാര്യ: നസീറ കൂടത്തായി. മക്കൾ: ലുലു ഷെറിൻ, ഷമീന, നിജാസ്, റിൻജാസ്. മരുമക്കൾ: മുബാറക് (മാവൂർ), ഷിജാസ് (പുന്നക്കൽ). സഹോദരങ്ങൾ: റാബിയ (മുക്കം), ജമീല (മാവൂർ), ഫൈസൽ (മുക്കം), ഹസീന (പൂവ്വാട്ടുപറമ്പ്), നുസ്റത്ത് (പെരുവയൽ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.