ഇരിങ്ങാലക്കുട: ഞവരിക്കുളത്തിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ബോയ്സ് സ്കൂളിനു പിന്നിലുള്ള കുളത്തിൽ കടുപ്പശ്ശേരി സ്വദേശി ഫ്രാൻസിസാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സ് മൃതദേഹം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇരിങ്ങാലക്കുട പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ഷീബ. മക്കള്‍: പ്രിന്‍സ്, റിന്‍സ്, റോസില്‍.