വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ സൈമൺ (62) നിര്യാതനായി. എരുമപ്പെട്ടി പ്രതിഭ പാരലൽ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു. ഭാര്യ: ഷീബ ആന്റണി (അധ്യാപിക).
മക്കൾ: ഷിബിൻ പി. സൈമൺ, സരുൺ പി. സൈമൺ. മരുമകൾ: സ്നേഹ വിൽസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.