കാരാകുർശ്ശി: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ മുണ്ടക്കിൽ പറമ്പിൽ രാമകൃഷ്ണൻ - അമ്മിണി ദമ്പതികളുടെ മകൻ അരുൺ കൃഷ്ണനാണ് (21) തൃശൂർ മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച രാത്രി എട്ടോടെ മരിച്ചത്.
ആഗസ്റ്റ് 18ന് രാത്രി ഏഴരക്ക് കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിൽ പൊന്തിയാമ്പുറം ഭാഗത്താണ് അപകടം. കൂലിപ്പണിക്കാരനായ അരുൺ കൃഷ്ണൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിലാണ് സംഭവം.
സഹോദരങ്ങൾ: ആതിര, രാധിക.