മുട്ടിൽ: വയനാട് ജില്ല സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ എം. ശ്രീധരമേനോൻ (88) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എം.സി.സി ബാങ്കിലും വയനാട് ജില്ല ബാങ്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൽപറ്റ റോട്ടറി ക്ലബ് ട്രഷറർ ആയിരുന്നു. ഭാര്യ: പരേതയായ കൊട്ടയാട് പ്രഭാവതി. മക്കൾ: പ്രശസ്ത കവയിത്രി നന്ദിത, പ്രശാന്ത് (റിലയൻസ് ട്രൻഡ്സ് ഫോർമാറ്റ് ഹെഡ്). സംസ്കാരം വ്യാഴാഴ്ച മൂന്നുമണിക്ക് മുട്ടിലിലെ വസതിയായ പ്രശാന്തിയിൽ.