ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരിലെ കിഴുത്രിൽ ഇല്ലത്ത് കെ. മഹേശ്വരൻ നമ്പൂതിരി (80) നിര്യാതനായി. പെരുന്തിലേരി എ.യു.പി സ്കൂളിൽ ദീർഘകാലം ഹിന്ദി അധ്യാപകനായിരുന്നു. മലപ്പട്ടം സഹകരണ ബാങ്ക് ഡയറക്ടർ, നാടക സംവിധായകൻ, ഓട്ടൻതുള്ളൽ പരിശീലകൻ, ഗായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: സരിത, രാജേഷ് (അധ്യാപകൻ, മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: വി.പി. ജയശങ്കർ (എയർപോർട്ട് മാനേജർ, ചെന്നൈ), ആശ (അധ്യാപിക, കാസർകോട്).