എടക്കാട്: നടാൽ നാറാണത്ത് പാലത്തിന് സമീപം ഷെമീന മൻസിലിൽ എം.കെ. ജമീല (79) നിര്യാതയായി. എടക്കാട്ടെ മേലേക്കണ്ടി കുടുംബാംഗമാണ്. പരേതരായ പുതിയാണ്ടി കടാങ്കോട്ട് മമ്മൂട്ടിയുടെയും മേലേക്കണ്ടി മറിയുമ്മയുടെയും മകളാണ്. ഭർത്താവ്: പുതിയാണ്ടി കടാങ്കോട്ട് പി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, മമ്മാക്കുന്ന് എൽ.പി സ്കൂൾ). പ്രമുഖ ഹോമിയോ ചികിത്സകൻ ഡോ. എം.കെ. അബ്ദുൽ അസീസിന്റെ സഹോദരിയാണ്. മക്കൾ: അബ്ദുൽ ജലീൽ, മുബീന, റുവൈദ, ഹസീന, ഇഷ അഹമദ്, ഷെമീന, റോസ്ന. മരുമക്കൾ: റഷീദ്, ഹനീഫ്, നാസർ, അമീൻ ദുബൈ, അബ്ദുൽ ഖാദർ മാസ്റ്റർ, സഹദുല്ല, സൽമ. മറ്റ് സഹോദരങ്ങൾ: ഫൗസിയ, ജാസ്മിൻ, സൗദ, പരേതരായ മുസ്തഫ, ബഷീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുതിയാണ്ടി പള്ളി ഖബർസ്ഥാനിൽ.