നരിക്കുനി: മലബാറിലെ പ്രശസ്തമായ വേട്ടക്കൊരു മകൻ കളംപാട്ട് ചടങ്ങിലെ പ്രധാന കോമരം നരിക്കുനി വള്ളിവട്ടത്തില്ലം ശങ്കരൻ നമ്പൂതിരി (74) നിര്യാതനായി. 150ൽ പരം പന്തീരായിരം (12,000 നാളികേരമെറിയൽ) നടത്തിയ ഇദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ കോവിലകം വേട്ടക്കൊരു മകൻ ക്ഷേത്രം, തൃക്കലങ്ങോട്ടൂർ ശിവക്ഷേത്രം, ഇരട്ടക്കുളങ്ങര പരദേവത ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലേയും തറവാടുകളിലേയും വേട്ടക്കൊരു മകൻ കളംപാട്ടിലെ പ്രധാന കോമരമായിരുന്നു. ഭാര്യ: ഹരിപ്പാട് നാണമ്പാട്ട് ഇല്ലത്ത് ശ്രീദേവി അന്തർജനം. മക്കൾ: പാർവതി (സയന്റിസ്റ്റ്, യു.കെ), ശ്രുതി (അധ്യാപിക, കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്), ശരണ്യ, ശ്രീരാം (അസി. മാനേജർ കേരള ഗ്രാമീണ ബാങ്ക് അമ്പലത്തറ). മരുമക്കൾ: നരിക്കുനി എടമന ജിതിൻ ശർമ, ശ്രീകാന്ത് നമ്പൂതിരി കൽപകശ്ശേരി. സഹോദരങ്ങൾ: ശ്രീദേവി അന്തർജനം, നാരായണൻ നമ്പൂതിരി, ഉമാദേവി അന്തർജനം, പാർവതി അന്തർജനം, ദേവകി അന്തർജനം, പരേതനായ രാമൻ നമ്പൂതിരി.