പഴയങ്ങാടി: പുതിയങ്ങാടി ഹാജി റോഡ് ഫാറൂഖ് മസ്ജിദിനടുത്ത് ശഹനാദാറിൽ എസ്.എ.പി. മഹമൂദ് ഹാജി (72) നിര്യാതനായി. മുട്ടം നെക്കി ബസാർ സ്വദേശിയാണ്. നാലു പതിറ്റാണ്ടോളം കുവൈത്തിൽ ബിസിനസായിരുന്നു. കുവൈത്തിലെ ഇന്ത്യൻ സ്റ്റോർ ഗ്രോസറി ഉടമയായിരുന്നു. സയ്ദമ്മാടത്ത് ഫാമിലി വെൽഫയർ അസോസിയേഷൻ (സഫ് വ) ട്രഷററായും സഫ് വ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എക്സിക്യൂട്ടിവ് അംഗമാണ്.
ഭാര്യ: ലായിൻ ജമീല. മക്കൾ: ശഹനാസ്, ശബ്ന, ശംന, അബ്ദുറഹിമാൻ, സാറ. മരുമക്കൾ: എ. അമീർ (കുവൈത്ത്), പി.കെ. ഫൈസൽ, അമീൻ (ഇരുവരും അബൂദബി), ഫാത്തിമ (താണ കണ്ണൂർ), അനീസ് റഹ്മാൻ (അബൂദബി). സഹോദരങ്ങൾ: ഹുസൈൻ, ഇബ്രാഹിം, ശമീമ കുഞ്ഞാമിന, പരേതരായ ഹാശിം ഹാജി, സുബൈർ ഹാജി.