പാനൂർ: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും മാധ്യമം ഏജന്റുമായിരുന്ന പാനൂർ കനാലിന് സമീപം താവത്ത് ഒ.ടി. അബ്ദുൽ നാസർ (52) നിര്യാതനായി. പാനൂർ യെസ് അക്കാദമി, കാരുണ്യ ചാരിറ്റബ്ൾ ട്രസ്റ്റ്, മസ്ജിദുറഹ്മ പാനൂർ കമ്മിറ്റികളിൽ അംഗവും വെൽഫെയർ പാർട്ടി കൂത്തുപറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു.
പരേതരായ മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: താഹിറ. മക്കൾ: അബ്ദുൽ ഹാദി, മുഹമ്മദ് തൻസീർ, മൻസൂറ, ഫുആദ. മരുമക്കൾ: അഫ്താബ്, അഷ്മിർ, നൗഫീറ, ഹസ്ന.