തിരുനാവായ: നാവാമുകുന്ദ സ്കൂളിനു സമീപം പരേതനായ ചങ്ങമ്പള്ളി മൊയ്തീൻ ഗുരുക്കളുടെ മകൻ മമ്മുക്കുട്ടി ഗുരുക്കൾ (77) നിര്യാതനായി. പ്രമുഖ ആയുർവേദ മർമ-വിഷ ചികിത്സ വിദഗ്ധനും കളരിയഭ്യാസിയുമായിരുന്നു.
ഭാര്യ: ഒളകര ആസ്യ (ബി.പി. അങ്ങാടി). മക്കൾ: ഷിഹാബ് (ഖത്തർ), ജംഷിയ (യു.എസ്.എ), ഫൗസിയ (സി.എച്ച്.സി എടപ്പാൾ), ഗഫൂർ ഗുരുക്കൾ, ജലീൽ ഗുരുക്കൾ. മരുമക്കൾ: ഡോ. റാബിയ (ഗവ. ആയുർവേദ ആശുപത്രി, ഒതുക്കുങ്ങൽ), താഹിർ (യു.എസ്.എ), അഫ്സൽ (ദുബൈ), ഡോ. ഫർസാന (ഗവ. ആയുർവേദ ആശുപത്രി, നെടുങ്ങോട്ടൂർ ഷൊർണൂർ).
സഹോദരൻ: ഡോ. കുഞ്ഞാലൻകുട്ടി (റിട്ട. പ്രഫ. കോഴിക്കോട് മെഡിക്കൽ കോളജ്). ഏറെക്കാലം ആയുർവേദ-വിഷചികിത്സ നടത്തിയിരുന്ന ഇദ്ദേഹം ചങ്ങമ്പള്ളി കളരിയിൽ നിന്നും കളരി അഭ്യസിച്ച അപൂർവം ചിലരിൽ ഒരാ ളാണ്.