നിലമ്പൂർ: എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും സി.ഐ.ടി.യു നേതാവുമായിരുന്ന നിലമ്പൂർ സ്വദേശി പരേതനായ ദേവദാസ് പൊറ്റെക്കാടിന്റെ മകൻ മിഥുൻ ദേവ് (45) തിരുവനന്തപുരത്ത് നിര്യാതനായി. വിഡിയോ എഡിറ്ററായിരുന്നു.
കേരള പഞ്ചായത്ത് എംപ്ലോയീസ് യൂനിയൻ നേതാവായിരുന്ന വത്സലയാണ് മാതാവ്. ഭാര്യ: ചാന്ദ്നി ദേവി (കവി അയ്യപ്പപ്പണിക്കരുടെ പൗത്രി). മക്കൾ: സച്ചിൻ, സൗരവ്. സഹോദരങ്ങൾ: റോബിൻ ദേവ്, ഷഹീൻ ദേവ്.
മൃതദേഹം പാൽകുളങ്ങര എൻ.എസ്.എസ് ഹൈസ്കൂളിനു സമീപമുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ എട്ടിന് പൊതുദർശനത്തിന് വെക്കും. 11 മണിയോടെ പരേതന്റെ താൽപര്യപ്രകാരം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പഠനാർഥം ദാനംചെയ്യും.