വേങ്ങര: കണ്ണമംഗലം എരണിപ്പടി നാലുകണ്ടം സ്വദേശിയും ഡൽഹി യൂനിവേഴ്സിറ്റി കോളജ് ഇക്കണോമിക്സ് വിഭാഗം അസി. പ്രഫസറുമായ ചെവിടിക്കുന്നൻ അബ്ദുൽ റഷീദിന്റെ മകൻ നിഷാജ് (17) ഡൽഹിയിൽ നിര്യാതനായി. കുടുംബസമേതം ഡൽഹിയിലാണ് താമസം.
മാതാവ്: സാബിറ. സഹോദരി: മിസ്ബ. ശനിയാഴ്ച രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടിന് എടക്കാപറമ്പ് ജുമാമസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.