മൊഗ്രാൽ പുത്തൂർ: പ്രമുഖ കർഷകൻ കോട്ടകുന്ന് മഠത്തിൽ ഉമ്പു ഹാജി എന്നറിയപ്പെടുന്ന ഇസ്മയിൽ (85) നിര്യാതനായി.
കേരള കർഷക സംഘം കോട്ടകുന്ന് യൂനിറ്റ് അംഗമാണ്. ഭാര്യ: പരേതനായ ബള്ളൂർ അബ്ദുല്ലയുടെ മകൾ ബീഫാത്തിമ.
മക്കൾ: ഹകീം ഹാജി (ദുബൈ ദേര യൂനിറ്റ് ഐ.സി.എഫ് ഭാരവാഹി), റഫീഖ് ഹാജി (മർകസുൽ മൈമൻ ട്രഷറർ), സകരിയ, സൈനബ, ഫൗസിയ, അസ്മ.
മരുമക്കൾ: ബീരാൻ കുന്നിൽ, കബീർ കുതിർ, ഹനീഫ് സുണ്ണംകുളം.