കാഞ്ഞങ്ങാട്: പൊതുപ്രവർത്തകനും കർഷകനുമായ തണ്ണോട്ട് ചീറംകോട്ട് അരീക്കര നാരായണൻ (75) നിര്യാതനായി.
പരേതരായ മക്കാക്കോടൻ ചന്തുവിന്റെയും അരീക്കര കുഞ്ഞമ്മാറമ്മയുടെയും മകനാണ്. അജാനൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. തണ്ണോട്ട് പാടശേഖര സമിതി പ്രസിഡന്റ്, യാദവ സഭ തണ്ണോട്ട് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ലളിത. മക്കൾ: സനീഷ്, സജികുമാർ, ഗോപകുമാർ (മൂവരും ഗൾഫ്), സുമേഷ്. മരുമക്കൾ: സൗമ്യ (ഗൾഫ്), സൂര്യകല (എച്ച്.ഡി.എഫ്.സി കാഞ്ഞങ്ങാട്), ആതിര, ഹർഷിത. സഹോദരങ്ങൾ: മാധവി, ഗോപാലൻ, പരേതരായ കമ്മാടത്തു കൃഷ്ണൻ, വിജയൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.