പാലക്കുന്ന്: കരിപ്പോടി പ്രാദേശിക സമിതി പാക്യാര എ.കെ.കെ നിലയത്തിൽ എ. രാഘവൻ (54) നിര്യാതനായി. പരേതരായ കോരൻ കാരണവരുടെയും സി. നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ഭാർഗവി (ഉദയമംഗലം), മാധവി (കണ്ണംകുളം), ജാനകി (തെക്കേക്കര), ലക്ഷ്മി (വെടിത്തറക്കാൽ), മാലതി (കാഞ്ഞങ്ങാട്), അശോകൻ (ഖത്തർ), കുഞ്ഞിരാമൻ പാക്യാര (ഇലക്ട്രിക്കൽ കോൺട്രാക്ടർ, തന്മയ ഇലക്ട്രിക്കൽസ് പള്ളം), പരേതരായ ശാരദ, ഭാനുമതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.