ചെമ്മരത്തൂർ: ചെമ്മരത്തൂർ എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കോറോത്ത് മീത്തൽ ബാലൻ മാസ്റ്റർ (74) നിര്യാതനായി. ഭാര്യ: രജനി (റിട്ട. പ്രഥമാധ്യാപിക തോടന്നൂർ യു.പി സ്കൂൾ). മക്കൾ: ഡോ. ബി.ആർ. ബിജിൻ, ഡോ. ബി.ആർ. ആതിര. മരുമക്കൾ: ഡോ. പി.കെ. ഷെൽജ (കോട്ടക്കടവ്), ജയാമൃത് ജയരാജ് (കണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, പരേതരായ മാതു (കുറുന്തോടി), കല്യാണി (ചെമ്മരത്തൂർ), കേളപ്പൻ (ചെമ്മരത്തൂർ), നാരായണി (മേമുണ്ട).