നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് മുൻ മെംബർ അഷ്റഫ് മങ്ങര (57) നിര്യാതനായി. നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗവും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും യു.ഡി.എഫ് നടുവണ്ണൂർ പഞ്ചായത്ത് ചെയർമാനുമായിരുന്നു. പിതാവ്: പരേതനായ ചാത്തോത്ത് മങ്ങര ഇമ്പിച്ചി മൊയ്തി. മാതാവ്: ഉമ്മാച്ച മണാട്ടേരി. ഭാര്യ: സിമി മോൾ മങ്ങര (മുൻ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: ശർമിള, അഷ്ന. മരുമകൻ: മഹറൂഫ്. സഹോദരങ്ങൾ: അൻവർ, റംല സജ്മ, സലീന.