ഊർങ്ങാട്ടിരി: മൂർക്കനാട് സ്വദേശി താമരശ്ശേരി അപ്പുണ്ണി (63) നിര്യാതനായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായിരുന്നു. സി.പി.എം മൂർക്കനാട് ബ്രാഞ്ച് അംഗം, പുരോഗമന കലാ സാഹിത്യ സംഘം അരീക്കോട് ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നാടക രംഗത്ത് ടി.എ. മടക്കൽ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ, ലഹരി മേഖലകളിലെ വിഷയങ്ങളെ ആസ്പദമാക്കി നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അഭിനയിച്ചു.
അദ്ദേഹം രചന, സംവിധാനം ചെയ്ത കുഞ്ഞീവി എന്ന ഷോർട്ട് ഫിലിമിന് നാലു സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി (മൂർക്കനാട്). മക്കൾ: അഹൂജ്, രേഷ്മ. മരുമകൻ: വിജീഷ് കുന്ദമംഗലം.