നീലേശ്വരം: റിട്ട. പ്രധാനാധ്യാപകൻ കരുവാച്ചേരിയിലെ വി.വി. നാരായണൻ (90) നിര്യാതനായി. നീലേശ്വരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, മർച്ചന്റ്സ് വെൽഫെയർ സെക്രട്ടറി, ശ്രീവത്സം ഓഡിറ്റോറിയം കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ.പി.വി. സരോജിനി. മക്കൾ: ഡോ. വി.വി. പ്രദീപ് കുമാർ (റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ), ശ്രീജ. മരുമക്കൾ: അനിത (നെഹ്റു കോളജ് ഓഫിസ് ജീവനക്കാരി), ഗോപി (തിരുപ്പൂർ). സഹോദരങ്ങൾ: വി.വി. കുഞ്ഞമ്പു (ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് നീലേശ്വരം), കുഞ്ഞികൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ), കുഞ്ഞിരാമൻ, പത്മനാഭൻ, ബാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), വിലാസിനി (വെള്ളൂർ), പരേതരായ ജാനകി, രാഘവൻ, കുമാരൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തിൽ.