ബേപ്പൂർ: അബ്ദുൽ കലാം കടുവാനത്ത് (74) കുണ്ടായിത്തോട് ആമാംകുനിയിലെ വസതിയിൽ നിര്യാതനായി. മുൻ പൊതുമരാമത്ത് മന്ത്രി പരേതനായ പി.എം. അബൂബക്കറിന്റെ രാഷ്ട്രീയ ശിഷ്യരിൽ ഉന്നതസ്ഥാനീയനായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചു. നാഷനൽ ലേബർ യൂനിയൻ സംസ്ഥാന സെക്രട്ടറി, നാഷനൽ ലീഗ് ബേപ്പൂർ മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പരേതയായ ജമീല. മക്കൾ: മുഹമ്മദ് ജംഷീർ (സി.പി.എം കല്ലായി ലോക്കൽ കമ്മിറ്റി മെംബർ), റുക്സാന, ഫാഹിറ, ഫാത്തിമ. മരുമക്കൾ: ഇസ്മയിൽ (കൊയിലാണ്ടി), ഷഫീഖ് (ആലുവ), അഭിതാഷ് (കൊയിലാണ്ടി), ഹാഷിദ (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: അബുല്ലൈസ് (സി.പി.എം സൗത്ത് ഏരിയ കമ്മിറ്റി അംഗം), സുഹറാബി, ഷഖീല, ഇക്ബാൽ, കമറുന്നീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ മസ്ജിദിൽ.