വേങ്ങര: ഇരിങ്ങല്ലൂർ പാലാണി സ്വദേശി പരേതനായ അമ്പലവൻ കാരാട്ട് മുഹമ്മദ് മുസ്ലിയാരുടെ മകൻ ഇബ്രാഹിംകുട്ടി (ബാവ -47) നിര്യാതനായി. സിറാജുൽ ഹുദ മദ്റസ പാലാണി, ഹരിത ചാരിറ്റി സെൽ എന്നിവയുടെ ഭാരവാഹിയായിരുന്നു.
പറപ്പൂർ സർവിസ് സഹകരണ ബാങ്ക് പാലാണി ശാഖയിലെ കലക്ഷൻ ഏജൻറാണ്. മത, രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: മസ്റൂറ. മക്കൾ: മുഹമ്മദ് നബീൽ, മുഹമ്മദ് നിദിൽ, നിഹ്ന. സഹോദരി: ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പാലാണി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.