ചെറുതുരുത്തി: വീട്ടിൽ ഭാര്യയുമായി സംസാരിക്കുന്ന ഇടയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ചെറുതുരുത്തി വട്ടപ്പറമ്പിന് സമീപം താമസിക്കുന്ന പൊട്ടികുണ്ടിൽ മുഹമ്മദ് അലിയാണ് (58) മരിച്ചത്. ഐ.എൻ.ടി.യു.സി മുൻ ചുമട്ടുതൊഴിലാളിയാണ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഭാര്യ സഫിയയുമായി വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മക്കൾ: ഷാഹിർ( ദുബൈ), ഷബീർ, ഷെരീഫ്, ഷഹന. മരുമകൾ: സഫ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.