വടക്കാഞ്ചേരി: പാർളിക്കാട് പത്താംകല്ലിന് സമീപം താമസിക്കുന്ന കോമണ്ടഴികത്ത് വീട്ടിൽ റിട്ട. താലൂക്ക് സൈപ്ല ഓഫിസറും കേരള എൻ.ജി.ഒ യൂനിയൻ ആദ്യകാല നേതാവും ആയിരുന്ന പരേതനായ ആർ.എം. സുകുമാരന്റെ ഭാര്യ പി.ആർ. സരള (79) നിര്യാതയായി. റിട്ട. ഡെപ്യൂട്ടി തഹസിൽദാറായിരുന്നു.
കേരള എൻ.ജി.ഒ യൂനിയന്റെ ആദ്യകാല പ്രവർത്തകയാണ്. കേരള എൻ.ജി.ഒ യൂനിയൻ വടക്കാഞ്ചേരി ബ്രാഞ്ച് വനിത സബ് കമ്മിറ്റി കൺവീനർ, യൂനിയൻ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മകൻ: സുശീൽ കുമാർ (സെക്രട്ടറി, സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം വടക്കാഞ്ചേരി). മരുമകൾ: രജിത (അസി. ബ്രാഞ്ച് മാനേജർ, മുത്തൂറ്റ് പിൻ കോർപ് അത്താണി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.