വേങ്ങര: പിതാവിന്റെ ദുരൂഹ മരണത്തിൽ വിചാരണ നേരിടുന്ന മകൻ മരിച്ചു. വേങ്ങര ചളി ഇടവഴി കരുവേപ്പിൽ കൊട്ടേക്കാട് അൻവറാണ് (51) മരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് കൊട്ടേക്കാട്ട് കരുവേപ്പിൽ അബ്ദുർറഹ്മാൻ എന്ന ഇപ്പുവിനെ (75) 2023 സെപ്റ്റംബർ 19ന് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് ഏറെ നാളുകൾക്കുശേഷം അൻവറിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തേ അർബുദ രോഗബാധയുണ്ടായിരുന്ന അൻവറിന്റെ അസുഖം, കേസിൽ വിചാരണ നടക്കവേ ഗുരുതരമായി. ഇദ്ദേഹത്തിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
മാതാവ്: ഫാത്വിമ. ഭാര്യ: സാജിത. മകൻ: മർസൂക്. സഹോദരങ്ങൾ: മുജീബ്, റഫീഖ്, ജാഫർ സാദിഖ്, സുബൈർ, അൻവർ, ജംഷീന.