ഗൂഡല്ലൂർ: നീലഗിരിയിലെ സീനിയർ അഭിഭാഷകനും മുൻ ഗവ. പ്ലീഡറുമായ പഴയ കോടതി റോഡിലെ ഗായത്രിയിൽ താമസിക്കുന്ന കൊളപള്ളി സ്വദേശി ചായനാനിക്കൽ അബ്രഹാം ബേബി (സി.എ. ബേബി-72) നിര്യാതനായി. ഗുഡല്ലൂർ ബാറിൽ 44 വർഷമായി പ്രാക്ടീസ് ചെയ്യുന്നു. ഗുഡലൂർ-പന്തലൂർ ഫാർമേഴ്സ് അസോസിയേഷൻ ലീഗൽ അഡ്വൈസർ ആണ്.
പിതാവ്: പരേതനായ എബ്രഹാം. മാതാവ്: ഏലിയാമ്മ. ഭാര്യ: ജൂലി ബേബി. മക്കൾ: ബാബു എബ്രഹാം (അഡ്വക്കറ്റ്, ബംഗളൂരു), ദിവ്യ റോയ്, റോയ് പോൾ (ഇരുവരും സൗദി അറേബ്യ). മരുമക്കൾ: അമൃത ബാബു, റോയ് പാറയിൽ (സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: പരേതനായ രാജൻ എബ്രഹാം, മോഹൻ (റിട്ട. ലെക്ചറർ എം.ഇ.എസ് കോളജ്, മമ്പാട്). സംസ്കാരം ബുധനാഴ്ച കൊളപള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ ചർച്ച് സെമിത്തേരിയിൽ 11.30ന്.