തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ സൽസബീലിൽ കോട്ടേക്കാരൻ ആസ്യ (88) നിര്യാതയായി.
പരേതരായ പുല്ലേരിയത്ത് അബു-കോട്ടേക്കാരൻ ഉമ്മയ്യുമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ മാഹി താഴോട്ടിൽ അബ്ദുറഹിമാൻ എന്ന അന്ത്രു.
സഹോദരങ്ങൾ: പരേതരായ നഫീസ, അഹമ്മദ്, ആയിഷ, ഹസ്സൻ (അസ്സു), യൂസുഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.