കൂത്തുപറമ്പ്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ചിറ്റാരിപ്പറമ്പ് പതിനാലാം മൈൽ ഷാനിഫ് മൻസിലിൽ കെ.പി. മൊയ്തു (95) നിര്യാതനായി.
സി.പി.ഐ. കണ്ണൂർ ജില്ല കൗൺസിൽ അംഗം, ഭാരതീയ ഖേത് മസ്ദൂർ യൂനിയൻ ജില്ല വൈസ് പ്രസിഡന്റ്, സി.പി.ഐ ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി, എൽ.ഡി.എഫ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി കൺവീനർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷമീമ ഷംസുദ്ദീൻ, ഷാജ.
മരുമക്കൾ: നസീറ, മുസ്തഫ, പരേതനായ പോക്കർ. സഹോദരങ്ങൾ: കെ.പി. ഇബ്രാഹിം, പരേതരായ കെ.പി. പോക്കർ, കെ.പി. മമ്മദ്, കെ.പി. അസ്സു, കെ.പി. കുഞ്ഞിക്കലന്തൻ.