വടക്കഞ്ചേരി: ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി വടക്കുമുറി ഷിജുവിനെയാണ് (27) മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങിയ ഷിജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിന് സമീപം സ്കൂട്ടർ കണ്ടെത്തി. തുടർന്ന് കുളത്തിന് സമീപം ചെരുപ്പുകളും കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി കുളത്തിൽ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച പുലർച്ച മൂന്നോടുകൂടി മൃതദേഹം കണ്ടെത്തി.
ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. പിതാവ്: ശിവൻ. മാതാവ്: ലത. സഹോദരൻ: സൂരജ്.