താനൂർ: താനൂരിലെ പ്രമുഖ ഡോക്ടറും കൽപകഞ്ചേരി സ്വദേശിയുമായിരുന്ന ഡോ. ഹുസൈൻ കുഞ്ഞിക്കോയ തങ്ങൾ (എസ്.എച്ച്.കെ തങ്ങൾ -76) നിര്യാതനായി. ഉണ്യാൽ, വയനാട് എന്നിവിടങ്ങളിൽ ഗവ. സർവിസിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ജമീല കൈനിക്കര. മക്കൾ: ഡോ. ഹാരിസ് (ശിശുരോഗ വിദഗ്ധൻ ഗവ. ആശുപത്രി പൊന്നാനി), വി. അനീഷ, ഡോ. ഹസ്ന (യു.കെ).
മരുമക്കൾ: ഡോ. ഫാത്തിമ ഫെബിന (കുടുംബാരോഗ്യകേന്ദ്രം പരപ്പനങ്ങാടി), ഹാരീസ് ബാബു (പടപ്പറമ്പ്), സിറാജുദ്ദീൻ ജുനൈസ് (യു.കെ).