പെരിന്തൽമണ്ണ: അർധരാത്രിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തൂത വാഴേങ്കട പരേതനായ ചാത്തൊള്ളി അഷ്റഫിന്റെ മകൻ മുൻഷിദ് ഇബ്രാഹിമാണ് (19) മരിച്ചത്.
തൂത മഹല്ലി ഹോട്ടലിലെ ഡെലിവറി ബോയ് ആയിരുന്നു. സുഹൃത്ത് നൗഫലിനൊപ്പം പെരിന്തൽമണ്ണയിൽ പോയതായിരുന്നു. കോഴിക്കോട് റോഡിലെ എസ്.ബി.ഐ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്.
നൗഫൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റംലത്താണ് മുൻഷിദിന്റെ മാതാവ്. സഹോദരി ഷബ്ന.