കടന്നപ്പള്ളി: ചെറുവിച്ചേരിയിലെ കരുമാലക്കാൽ പടിഞ്ഞാറേ വീട്ടിൽ കുഞ്ഞിക്കണ്ണൻ നായർ (101) നിര്യാതനായി. ഭാര്യ: പരേതയായ മുരിക്കാൽ ദേവകി. മക്കൾ: കെ.പി. കൃഷ്ണൻ (റിട്ട. പ്യൂൺ, ജി.എച്ച്.എസ്, മാതമംഗലം), രവീന്ദ്രൻ (ടാറ്റ കമ്പനി,പുണെ), സുശീല, ലളിത. മരുമക്കൾ: വിലാസിനി (കൈതേരിപൊയിൽ), ഗീത (കോടിയേരി), രാഘവൻ (ചെങ്ങളായി), പരേതനായ കൃഷ്ണൻ (പട്ടുവം). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, കല്യാണി, കുംബ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.