കണ്ണപുരം: റെയിൽവേ സ്റ്റേഷന് സമീപം തത്ത്വമസിയിൽ കെ.പി. നാരായണൻ നായർ (90) നിര്യാതനായി. ദുബൈ, മുംബൈ, ബഹ്റൈൻ എന്നിവിടങ്ങളിൽ ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് ചിന്മയ മിഷൻ, തുളുവാനിക്കൽ പൈപ്സ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ശ്യാമള നായർ, ഐശ്വര്യ നാരായണൻ. മരുമകൻ: സുധീഷ് കുമാർ നായർ (പാലക്കാട്). സഹോദരങ്ങൾ: പരേതരായ കാർത്യായനി അമ്മ, മാധവി അമ്മ. സംസ്കാരം ബുധനാഴ്ച 11ന് കണ്ണപുരം സമുദായ ശ്മശാനത്തിൽ.