പാറാൽ: വീരാജ്പേട്ടയിലെ വ്യാപാരിയും മത-സാമൂഹിക-വിദ്യഭ്യാസ പ്രവർത്തകനുമായിരുന്ന പാറാലിലെ പരേതനായ ഇസ്മയിൽ ഹാജിയുടെ ഭാര്യ എഴുത്തൻ വീട്ടിൽ സഫിയ (82) നിര്യാതയായി. പരേതരായ പാണമ്പ്രോൻ മമ്മതിന്റെയും എഴുത്തൻവീട്ടിൽ മറിയുമ്മയുടെയും മകളാണ്. മക്കൾ: താഹ (ഷാർജ), നിയാസ് (ദുബൈ), മുഹ്സിൻ (വീരാജ്പേട്ട), ആമിറ, മസൂദ, താഹിറ, ഫബീന. മരുമക്കൾ: അബ്ദുൽ അസീസ് (കണ്ണൂർ), സലീം, ഡോ. നജീബ് (ഇഖ്റ ഹോസ്പിറ്റൽ), ആബിദ, സാജിത, സാജിത വട്ടക്കാരി, പരേതനായ അശ്റഫ്. സഹോദരിമാർ: സഈദ, ഹമീദ, നസീമ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറാൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.